Hot Posts

6/recent/ticker-posts

സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു



കൊച്ചി: പ്രശസ്ത സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.  സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.  നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 20  വർഷത്തോളമായി സീരിയൽ രംഗത്ത് സജീവമായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ ആണ് അവസാനം അഭിനയിച്ച സിനിമ. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

 പിന്നീട് തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.






Reactions